പെന്‍ഷന്‍കാര്‍ക്ക് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയ ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്ന് കേന്ദ്ര മന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പല വകുപ്പുകളും പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാതിരിക്കുകയോ പ്രത്യേക രീതിയിലല്ലാത്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനായി ഏകീകൃത മാതൃകയും മന്ത്രാലയം വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവരുടെ ആധാര്‍ നമ്പര്‍ ലഭ്യമാണെങ്കില്‍ അത് കാര്‍ഡില്‍ രേഖപ്പെടുത്തണമെന്നും ഗുണമേന്മയുള്ള കടലാസില്‍ കാര്‍ഡ് പ്രിന്‍റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് അവസാനം ജോലിചെയ്ത ഓഫിസില്‍നിന്നുതന്നെ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.