പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളെ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്ത് കെജ്രിവാള്‍

ന്യൂഡല്‍ഹി: പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്ത് കെജ്രിവാള്‍ രംഗത്തത്തെി. സമരത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നലെ രാത്രി അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ബോധപൂര്‍വ്വം ഇല്ലാതാക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
 


നടന്‍ ഗജേന്ദ്രചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും 17 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.


 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.