ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. ആകെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളുടെ എണ്ണത്തിലും സ്ത്രീജനസംഖ്യക്ക് ആനുപാതികമായി ബലാത്സംഗങ്ങളുടെ കണക്കെടുക്കുമ്പോഴും ഡല്‍ഹി തന്നെയാണ് ഒന്നാം സ്ഥാനത്തെന്ന് കണക്ക് പറയുന്നു. രാജ്യത്താകമാനം സ്ത്രീപീഡനക്കേസുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം മാത്രം വര്‍ധനവുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ ഇരട്ടിയായി. 2014ല്‍ 1,813 സംഭവങ്ങളാണ് ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.
മുന്‍വര്‍ഷങ്ങളിലും ആകെ കേസുകളുടെ എണ്ണം ഡല്‍ഹിയിലായിരുന്നു കൂടുതലെങ്കിലും സ്ത്രീജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍, ജബല്‍പുര്‍ നഗരങ്ങളായിരുന്നു ആദ്യ സ്ഥാനങ്ങളില്‍. 2013ല്‍ 1441 ബലാത്സംഗ കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഹനമോഷണവും പിടിച്ചുപറിയും കൊള്ളയുമടക്കമുള്ള കേസുകളും ഡല്‍ഹിയില്‍ വര്‍ധിച്ചുവരികയാണ്.
മുംബൈയില്‍ ഡല്‍ഹിയെ അപേക്ഷിച്ച് ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും 2013നെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവുണ്ട്. 391 കേസുകളായിരുന്നു 2013ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 607 ആയി ഉയര്‍ന്നു. 2014ല്‍ രാജ്യത്ത് ആകെ കസ്റ്റഡിയില്‍ നടന്ന 197 ബലാത്സംഗങ്ങളില്‍ 189 എണ്ണവും ഉത്തര്‍പ്രദേശിലാണ്. കൂട്ടബലാത്സംഗങ്ങളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ്.
3.3 ലക്ഷം സ്ത്രീപീഡന കേസുകളാണ് രാജ്യത്ത് ആകെ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആനുപാതിക കണക്കുപ്രകാരം ഒരു ലക്ഷം സ്ത്രീകളില്‍ 56 പേര്‍ പീഡനത്തിനിരയാവുന്നു. ഡല്‍ഹിയില്‍ ഇത് ഒരു ലക്ഷത്തില്‍ 856 എന്ന കണക്കിലാണ്. എന്നാല്‍, ഇതിന്‍െറ വര്‍ധന നിരക്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. 84 ശതമാനം കേസുകളും പരിചയക്കാരാല്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 34,000 കൊലപാതകങ്ങളും 66,000 കലാപങ്ങളുമുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.