രാഷ്ട്രപതിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു.  75 വയസായിരുന്നു. ആഗസ്റ്റ് ഏഴിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുവ്റ ചൊവ്വാഴ്ച രാവിലെ 10.51 ന് അന്ത്യശ്വാസം വലിച്ചു.
1940 സെപ്റ്റംബര്‍ 17  ബംഗ്ളാദേശിലെ ജെസോറിലായിരുന്നു സുവ്റ മുഖര്‍ജിയുടെ ജനനം. 1957 ജൂലൈയില്‍ പ്രബബ് മുഖര്‍ജിയുമായി വിവാഹം. സംഗീതജ്ഞയും ചിത്രകാരിയുമായ സുവ്റ രവീന്ദ്രനാഥ ടാഗോറിന്‍െറ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഗീതാഞ്ജലി ട്രൂപ്പ് സ്ഥാപിച്ചു. രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മക്കള്‍: ശര്‍മിഷ്ഠ മുഖര്‍ജി(കഥക് നര്‍ത്തകി), അഭിജിത് മുഖര്‍ജി(ജാങ്കിപൂര്‍ എം.പി), ഇന്ദ്രജിത് മുഖര്‍ജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.