ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പങ്കെടുത്ത ഡല്‍ഹി സര്‍ക്കാറിന്‍െറ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെതിരെ വിമര്‍ശം. ആഘോഷം നടന്ന ഡല്‍ഹി ഛത്രസല്‍ സ്റ്റേഡിയത്തിന്‍െറ ഗ്യാലറിയില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്കാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ദൃശ്യാവിഷ്കാരത്തില്‍ കുട്ടികള്‍ അണിനിരന്ന് കെജ് രിവാളിന്‍െറ പേര് അവതരിപ്പിച്ചതാണ് വിവാദമായത്. 40 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ നിരവധി തവണയാണ് കെജ് രിവാളിന്‍െറ പേര് കുട്ടികള്‍ ആവിഷ്കരിച്ചത്. വെളുത്ത വസ്ത്രം ധരിച്ച കുട്ടികള്‍ക്കിടയില്‍ ചുവപ്പ് വസ്ത്രം ധരിച്ച കുട്ടികള്‍ അണിനിരക്കുകയായിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു ദൃശ്യാവിഷ്കാരത്തില്‍ തനിക്ക് മതിപ്പി െല്ലന്ന് കെജ് രിവാള്‍ അറിയിച്ചു. ഇതിനെ പറ്റി തനിക്ക് അറിവില്ലായിരുന്നുവെന്നും കെജ് രിവാള്‍ ട്വീറ്റ് ചെയ്തു. എല്ലാ തവണയും ഇത് നടക്കുന്നുണ്ട് എന്നാണറിയുന്നത്. ഇത് തെറ്റായ ഒരു കീഴ് വഴക്കമാണ്. എത്രയും പെട്ടെന്ന് സമ്പ്രദായം നിര്‍ത്തലാക്കുമെന്നും കെജ് രിവാള്‍ അറിയിച്ചു. മുഖ്യമന്ത്രിയായ ശേഷം കെജ് രിവാളിന്‍െറ ആദ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷമാണിത്.
കഴിഞ്ഞതവണ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്‍െറ പേര് ഇത്തരത്തില്‍ അവതരിപ്പിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതിന് മുമ്പ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍െറ പേരും അവതരിപ്പിച്ചിരുന്നു. എന്താണ് ഈ സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നി െല്ലന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഇത്തരം നടപടി അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. എ.എ.പി സര്‍ക്കാര്‍ സ്വാതന്ത്ര്യദിനം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ബി.ജെ.പി വക്താവ് സതീശ് ഉപാധ്യായ് കുറ്റപ്പെടുത്തി. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ജയ്‌ഹോ കെജ് രിവാള്‍ എന്നാക്കി മാറ്റിയെന്ന് മുതിര്‍ന്ന അഭിഭാഷകനും ആം ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
I agree this is a wrong practice. I will stop this practice forthwith (3/3)
— Arvind Kejriwal (@ArvindKejriwal) August 15, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.