ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിന്‍െറ പാശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് തലസ്ഥാനത്ത് വന്‍ സുരക്ഷ. 40,000 പേരടങ്ങുന്ന സുരക്ഷാസേനയെയാണ് നഗരത്തില്‍ വിന്യസിക്കുക. ഇതില്‍ 12,000 പേര്‍ ഡല്‍ഹി പൊലീസില്‍നിന്നും അര്‍ധസൈനികവിഭാഗത്തില്‍നിന്നുമായിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്ന ചുവപ്പുകോട്ടയിലും പരിസരത്തും ഇവര്‍ കാവല്‍നില്‍ക്കും.
രാജ്ഘട്ടിലും കനത്ത സുരക്ഷയൊരുക്കും. ചുവപ്പുകോട്ടയുടെ മുകളില്‍ വിവിധയിടങ്ങളില്‍ ദേശീയ സുരക്ഷാ ഗാര്‍ഡിലെ ‘ഷാര്‍പ് ഷൂട്ടര്‍’മാരെ വിന്യസിക്കും. ഗതാഗതനിയന്ത്രണത്തിനും പ്രത്യേക സംവിധാനമൊരുക്കും. ചുവപ്പുകോട്ടയിലും പരിസരത്തും 500 സി.സി.ടി.വി കാമറകളാണ് സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.