ബി.ജെ.പിയെ തറപറ്റിക്കാന്‍ മമതയുടെ 'ചായ ചര്‍ച്ച'; കോണ്‍ഗ്രസിന് ക്ഷണമില്ല

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ മമതയുടെ നേതൃത്വത്തില്‍ 'ബി.ജെ.പി വിരുദ്ധ' രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേരും. ശരത് പവാറിന്‍െറ പാര്‍ട്ടിയായ എന്‍.സി.പിയുടെ ഡല്‍ഹി ആസ്ഥാനത്ത് ചേരുന്ന 'ചായ ചര്‍ച്ച'യില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് യോഗത്തില്‍ പങ്കെടുക്കും.

ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും യോഗത്തിലേക്ക് തങ്ങളുടെ പാര്‍ട്ടി പ്രതിനിധികളെ അയക്കാനാണ് സാധ്യത. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ബിഹാറിലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു^ആര്‍.ജെ.ഡി സഖ്യത്തിന്‍െറ പങ്കാളികള്‍ കൂടിയായ കോണ്‍ഗ്രസിനെ യോഗത്തിലേക്ക് മമത ക്ഷണിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ബിഹാറില്‍ മത്സരിക്കുന്നില്ളെങ്കിലും ബി.ജെ.പി വിരുദ്ധ യോഗത്തിലൂടെ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ കൂടിയാണ് മമതയുടെ പുതിയ നീക്കം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ എ.എ.പിയും ബിഹാറില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ളെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.