തിഹാര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: ഒരു മരണം

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാല് പേര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റത്തിനും കവർച്ചക്കും ശിക്ഷിക്കപ്പെട്ടിരുന്ന ആളാണ് കൊല്ലപ്പെട്ടത്. തിഹാർ ജയിലിലെ ബാരക് നമ്പർ എട്ടിലാണ് സംഭവം. കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഈ വര്‍ഷം അഞ്ചാമത്തെയാളാണ് തിഹാര്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.