ജമ്മു: കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ ജമ്മു-കശ്മീരിലെ ഉധംപുരില്‍ പൊലീസ് എയ്ഡ്പോസ്റ്റിനുനേരെ വീണ്ടും ആക്രമണം. രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. ഉധംപുര്‍ ടൗണില്‍നിന്ന് നാലര മണിക്കൂര്‍ വാഹനയാത്രാ ദൂരമുള്ള വിദൂരഗ്രാമമായ ബസന്ത്ഗഡിലെ പൊലീസ് എയ്ഡ്പോസ്റ്റിനുനേരെ മൂന്നു തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
സ്പെഷല്‍ പൊലീസ് ഓഫിസര്‍ ഗുല്‍മുഹമ്മദിനും മറ്റൊരു പൊലീസുകാരനുമാണ് പരിക്കേറ്റത്. അഞ്ചു സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഭീകരവാദികളെ നേരിടുന്നതിന് സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുള്ള വില്ളേജ് പ്രതിരോധസമിതിയും ഇവരുടെ സഹായത്തിനത്തെിയിട്ടുണ്ട്. പോരാട്ടം തുടരുകയാണ്. കൂടുതല്‍ സേനയെ സ്ഥലത്തേക്കയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ടു ബി.എസ്.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടല്‍നടന്ന ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ സ്ഥലത്തുനിന്ന് 100 കിലോമീറ്ററോളം അകലെയാണ് ബസന്ത്ഗഡ്.
പാക്അധീന കശ്മീരില്‍ പരിശീലനം ലഭിച്ച 15 അംഗ ചാവേര്‍സംഘത്തില്‍ അംഗമാണ് താനെന്ന് കഴിഞ്ഞദിവസം ആക്രമണം നടത്തി പിടിയിലായ പാക് തീവ്രവാദി ഉസ്മാന്‍ ഖാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഒരുമാസം മുമ്പ് മറ്റ് മൂന്നുപേര്‍ക്കൊപ്പമാണ് അതിര്‍ത്തി കടന്നതെന്നും ഇയാള്‍ സമ്മതിച്ചിരുന്നു. ഇതില്‍ ഒരാള്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടു. എന്നാല്‍, മറ്റു രണ്ടുപേര്‍ എവിടെയാണെന്നത് സംബന്ധിച്ചും പരിശീലനത്തില്‍ പങ്കെടുത്ത മറ്റു 11 പേര്‍ എവിടെ എന്നതു സംബന്ധിച്ചും വിവരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.