അമൃത് സര്‍: പാകിസ്താനിലെ സന്നദ്ധസംഘടനയുടെ സംരക്ഷണയില്‍ വളരുന്ന ഗീത തങ്ങളുടെ മകളാണെന്ന അവകാശവാദവുമായി അമൃത് സറില്‍ നിന്ന് ബധിര-മൂക ദമ്പതികള്‍ രംഗത്തെ ത്തി. പാകിസ്താനിലെ കറാച്ചിയിലെ ഈദി ഫൗണ്ടേഷന്‍െറ സംരക്ഷണയിലുള്ള 13കാരി പൂജ ഇവരുടെ കാണാതായ മകള്‍ ഗീതയാണെന്നാണ് ദമ്പതികളുടെ വാദം.
രാജേഷ്കുമാര്‍^രാംദുലാരി ദമ്പതികള്‍ അമൃത് സര്‍ റെയില്‍വെസ്റ്റേഷനില്‍ യാചകരായി ജീവിക്കുന്നതിനിടെ 10 വര്‍ഷം മുമ്പാണ് മകളെ നഷ്ടപ്പെടുന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു ദിവസം പൂജയെ കാണാതാവുകയായിരുന്നു. പൂജയെ വാത്സല്യത്തോടെ ഗുഡ്ഡി എന്നാണ് ഇവര്‍ വിളിച്ചിരുന്നത്.
അമൃത്സറിലെ ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി പ്രവര്‍ത്തകനായ കുല്‍ദീപ് സിങും ഇവരുടെ വാദം ശരിവെക്കുന്നുണ്ട്. പൂജയെ കാണാതായതിനെക്കുറിച്ച് കുല്‍ദീപ് പറയുന്നതിങ്ങനെ: റെയില്‍വെസ്റ്റേഷനില്‍ കളിക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്തുകൊണ്ടിരുന്ന പൂജയെ ഇപ്പോഴും ഓര്‍ക്കുന്നു. പെട്ടെന്നൊരു ദിവസമാണ് അവളെ കാണാതായത്. പാകിസ്താനില്‍ നിന്നുള്ള സിഖ് തീര്‍ഥാടക സംഘത്തോടൊപ്പം അബദ്ധത്തില്‍ ചേര്‍ന്ന പൂജ പാകിസ്താനില്‍ ചെന്നുപെട്ടതായിരിക്കാം.
രാജേഷ്കുമാര്‍-രാംദുലാരി ദമ്പതികള്‍ക്ക് പൂജയെ കൂടാതെ അഞ്ച് മക്കളുണ്ട്. ഇവരുടെ മൂത്ത പുത്രന്‍ രാജുവാണ് മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചത്. തന്‍െറ സഹോദരിയുടെ പേര് മാറ്റി ഗീത എന്നാക്കി മാറ്റിയതാണെന്നാണ് രാജു അഭിപ്രായപ്പെടുന്നത്. റെയില്‍വെസ്റ്റേഷനില്‍ ഭിക്ഷാടനം നടത്തിയിരുന്ന അവള്‍ അട്ടാരിയിലേക്കും അവിടെ നിന്നും സംഝോത എക്സ്പ്രസില്‍ പാകിസ്താനിലും ചെന്നത്തെിയിരിക്കാനാണ് സാധ്യതെയന്ന് സഹോദരന്‍ പറയുന്നു.
എന്നാല്‍ ഗീതക്ക് അവളുടെ കുടുംബത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നാണ് ഈദി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു ടി.വി ചാനലിനെ അറിയിച്ചത്. കുടുംബത്തെ നഷ്ടപ്പെടുമ്പോള്‍ ഗീതക്ക് വെറും നാല് വയസ് മാത്രമായിരുന്നു പ്രായം. രാംദുലാരി ധരിക്കുന്നതുപോലുള്ള സല്‍വാര്‍ കമ്മീസല്ല, സാരിയാണ് തന്‍െറ അമ്മ ധരിച്ചിരുന്നത് എന്ന് ഗീത പറയുന്നു.
പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണി പ്രശ്നത്തെക്കുറിച്ച് നേരിട്ടറിയാനായി സെപ്തംബര്‍ 2ന് ഇന്ത്യയിലത്തെുമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.