ഹൈദരാബാദ്: രാജ്യത്തെ രണ്ടാമത്തെ സമ്പന്ന ക്ഷേത്രമായ തിരുപ്പതി ദേവസ്ഥാനം ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചു. സംഭാവന ഷെയറുകളായി നല്‍കാന്‍ ഭക്തര്‍ക്ക് സൗകര്യം നല്‍കുന്നതിനാണ് ഇത്. ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതോടെ ഭക്തര്‍ക്ക് ഷെയറുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും രൂപത്തില്‍ സംഭാവന നല്‍കാവുന്നതാണ്.
തിരുപ്പതി ദേവസ്ഥാനത്തിന് വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് വഴിപാടായി ലഭിക്കുന്നത്. ഇതിന് പുറമെ അമൂല്യമായ രത്നങ്ങളും സ്റ്റോക്ക്് സര്‍ട്ടിഫിക്കറ്റുകളും സംഭാവനയായി ലഭിക്കാറുണ്ട്. 2014 ആഗസ്റ്റില്‍ 5,000 കിലോഗ്രാം സ്വര്‍ണമാണ് തിരുപ്പതി ദേവസ്ഥാനം വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചത്.
സമ്പത്തിന്‍െറ കാര്യത്തില്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രമാണ് ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.