റിസര്‍വ് ബാങ്ക് വായ്പാ നയം: പലിശ നിരക്കില്‍ മാറ്റമില്ല

മുംബൈ: സര്‍ക്കാറില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തിന് നടുവിലും ദൈ്വമാസ ധന-വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. റിസര്‍വ് ബാങ്കില്‍നിന്ന് വാണിജ്യ ബാങ്കുകള്‍ വായ്പയെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപോ നിരക്ക് 7.25 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 6.25 ശതമാനമായും തുടരും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കും നാലു ശതമാനത്തില്‍ നിലനിര്‍ത്തി.

ഈ വര്‍ഷം നേരത്തേ മൂന്നു തവണയായി റിപോ നിരക്കില്‍ 0.75 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനനുസരിച്ച് വായ്പാ പലിശനിരക്കുകളില്‍ കുറവ് വരുത്താന്‍ വാണിജ്യ ബാങ്കുകള്‍ തയാറായിരുന്നില്ല. ശരാശരി 0.30 ശതമാനം കുറവാണ് വന്നത്. നിരക്ക് കുറവ് വരുത്തിയതിന്‍െറ ഗുണം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തയാറായാല്‍ വായ്പാ പലിശനിരക്ക് കുറക്കാനാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.