ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലും പുറത്തും സര്‍ക്കാറിനെതിരെ പ്രതിഷേധം തുടരുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി. കോണ്‍ഗ്രസ് പിന്തിരിപ്പന്‍ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന് ബി.ജെ.പി വിമര്‍ശിച്ചു. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്‍െറ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെ യോഗം പ്രമേയവും പാസ്സാക്കി.
സുഷമ സ്വരാജുള്‍പ്പടെയുള്ള ആരോപണവിധേയര്‍ രാജിവെക്കേണ്ട ആവശ്യമി െല്ലന്നും പാര്‍ട്ടി അവര്‍ക്കൊപ്പമാണെന്നും ബി.ജെ.പി വ്യക്തമാക്കി.
ക്രിയാത്മകമായ പ്രതിപക്ഷത്തിന്‍െറ ചുമതലയില്‍ നിന്നും കോണ്‍ഗ്രസ് ഒഴിഞ്ഞുമാറുകയാണ്. അംഗങ്ങളുടെ എണ്ണം, പ്രത്യേകിച്ച് രാജ്യസഭയില്‍, പറഞ്ഞ് കോണ്‍ഗ്രസ് വിലകുറഞ്ഞ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതിനെതിരെയുള്ള വികസനവിരുദ്ധ നയങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. കോണ്‍ഗ്രസിന്‍െറ ഈ സങ്കുചിത സമീപനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ പാസ്സാക്കിയ പ്രമേയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.