ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് മഹാരാഷ്ട്ര സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു.
റാഹീനെ പോലെ നിസഹായരായ നിരവധി പേര്‍ രാജ്യത്തുണ്ട്. സ്ഫോടന കേസില്‍ അറസ്റ്റിലാവുകയും ജയിലിലടക്കുകയും ചെയ്ത റാഹീനെ തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഒരു നിഷ്കളങ്ക ജയിലില്‍ കിടക്കേണ്ടി വന്നത് അനീതിയാണ്. പാര്‍ട്ടി റാഹീനെ രാജ്യസഭാംഗമാക്കണം. ഇതിലൂടെ രാജ്യത്തെ ദുര്‍ബലരായ മുസ് ലിംകളുടെ ശബ്ദം ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
1992 മാര്‍ച്ച് 12ന് നടന്ന മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമനെ വ്യാഴാഴ്ചയാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. മുംബൈ നഗരത്തിലെ 13 സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.