മുംബൈ സ്ഫോടനകേസിലും കലാപകേസിലും ഭരണകൂടം വിവേചനം കാണിക്കുന്നു -ജസ്റ്റിസ് ശ്രീകൃഷ്ണ

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനകേസിലും കലാപകേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് മുംബൈ കലാപം അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ. യാക്കൂബ് മേമന്‍െറ കേസില്‍ നീതി നടപ്പായി. എന്നാല്‍ മുംബൈ കലാപകാരികളുടെ കാര്യത്തില്‍ അതുണ്ടായില്ല -ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

കലാപകേസിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം വിവേചനം കാണിക്കുന്നു. സ്ഫോടനകേസിലുണ്ടായതുപോലെയുള്ള നിയമനടപടികള്‍ കലാപകേസിലുമുണ്ടാകണം. രണ്ടുകേസുകളോടും ഒരേ സമീപനമാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.  ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.