Posted On
date_range Updated On
date_range ആടുജീവിതത്തിന് എ.ആർ. റഹ്മാന് സംഗീതം നല്‍കും
ദുബൈ: കാൽ നൂറ്റാണ്ടിെൻറ ഇടവേളക്ക് ശേഷം എ.ആര് റഹ്മാന് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടു ജീവിത’ത്തിന് സംഗീതം നൽകുന്ന വിവരം ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് റഹ്മാൻ അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും എ ആര് റഹ്മാന് തന്റെ മടങ്ങിവരവ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്ന് പറയാനും അദ്ദേഹം മറന്നില്ല.
1992 ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധ എന്ന സിനിമയിലൂടെയാണ് എ ആര് റഹ്മാന് എന്ന സംഗീതവിസ്മയത്തെ ലോകം പരിചയപ്പെടുന്നത്.
റഹ്മാന് സംഗീതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന് ദുബൈയിൽ ജേര്‍ണി എന്ന പേരില്‍ സംഗീതമേളയൊരുക്കും.
ദുബൈ ബോളിവുഡ് പാര്‍ക്കില്‍ 300 അടി വലിപ്പമുള്ള കൂറ്റന്‍ സ്റ്റേജില്‍ ബ്രദേഴ്സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്. സംഘാടകരായി രാഹുല്‍, നിനാന്ദ് എന്നിവരും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.