Posted On
date_range Updated On
date_range ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദ ഹാർട്ട്’... ഗായിക ബോണി ടെയ് ലർ അന്തരിച്ചു
ലണ്ടൻ: വെൽഷ് ഗായിക ബോണി ടെയ് ലർ (75) അന്തരിച്ചു. പോർചുഗലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗായിക വിടപറഞ്ഞതെന്ന് കുടുംബം അറിയിച്ചു. 1983ൽ പുറത്തിറങ്ങിയ ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദ ഹാർട്ട്’ എന്ന ബോണി ടെയ്‍ലർ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ഗ്രാമി അവാർഡ് നോമിനേഷൻ വരെ എത്തിക്കുകയും ചെയ്തു.
മേയ് മാസത്തിൽ കുടൽസംബന്ധമായ രോഗത്തിന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായി ഏറെ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ.
മൂന്ന് ഗ്രാമി അവാർഡ് നോമിനേഷനുകളും മൂന്ന് ബ്രിട്ട് അവാർഡ് നോമിനേഷനുകളും (ബ്രിട്ടീഷ് വനിതാ സോളോ ആർട്ടിസ്റ്റ് ഉൾപ്പെടെ) മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ച ബോണി ടെയ് ലർ 75ാം വയസ്സിലും തിരക്കുള്ള ഗായികയായിരുന്നു. പോർചുഗലിലെ ഫറോയിൽ ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.