ആരാധകരുടെ രാജഹംസമായ് വീണ്ടും

സോഷ്യല്‍ മീഡിയയിലൂടെ ലോകമലയാളികളുടെ മനംകവര്‍ന്ന പാട്ടുകാരി ചന്ദ്രലേഖയുടെ ഗാനമധുരിമ സമ്മാനിക്കുന്ന മൂന്നാമത്് ചലച്ചിത്രം ഒക്ടോബര്‍ ഒടുവില്‍ ലണ്ടനില്‍ റിലീസ് ചെയ്യും. ലണ്ടനിലെ പ്രവാസി മലയാളികള്‍ നിര്‍മിച്ച ‘ഒരു ബിലാത്തി പ്രണയം’ എന്ന സിനിമയില്‍ കനേഷ്യസ് അത്തിപ്പുഴയില്‍ എഴുതി കുര്യാക്കോസ് ഉണ്ണിട്ടന്‍ സംഗീതം ചെയ്ത ‘കരയില്ല ഞാനിനി കരയില്ല..’ എന്ന ഗാനമാണ് ചന്ദ്രലേഖ പാടിയത്്. ജാസി ഗിഫ്റ്റ്, സുമേഷ് റാന്നി എന്നിവരാണ് ഇതിലെ മറ്റു ഗായകര്‍. പിന്നീട് കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനത്തെും.
ജോസ് തോമസ് നിര്‍മിച്ച് സമര്‍ റഷീദ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ‘ആദം’ എന്ന ചലച്ചിത്രത്തില്‍ ‘നക്ഷത്രങ്ങള്‍...’എന്നു തുടങ്ങുന്ന ഭക്തിഗാനം ചന്ദ്രലേഖ പാടിയിരുന്നു.  വി.ടി. മതിലകം രചിച്ച ഗാനത്തിന് ജിതീഷ് കുറുപ്പാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. 
ചന്ദ്രലേഖ പാടിയ ‘അവളുക്ക് എന്ന അഴകിയ മുഖം’ എന്ന തമിഴ് ചലച്ചിത്രം പ്രിവ്യൂ കഴിഞ്ഞ് റിലീസിങിന് തയാറെടുക്കുന്നു. വൈരമുത്തു രചിച്ച് ഡേവിഡ് ഷോണ്‍ സംഗീതം ചെയ്ത ‘എന്നട കണ്ണാ ഏനിന്ത കണ്ണീര്‍...’ എന്നു തുടങ്ങുന്ന ഗാനമാണ് ചന്ദ്രലേഖ പാടിയത്. തമിഴിലെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കോടിയാട്ട് രാമചന്ദ്രന്‍ രചിച്ച് രാജന്‍ സംഗീതസംവിധാനം നിര്‍വഹിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ ആല്‍ബം വൃശ്ചികത്തില്‍ പുറത്തിറങ്ങും. നടന്‍ ജഗദീഷ്, മധു ബാലകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍ എന്നിവരോടൊപ്പം ചന്ദ്രലേഖയും ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നു.
മിലന്‍ ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്ത ‘ലൗ സ്റ്റോറി’ എന്ന സിനിമക്കു വേണ്ടിയാണ് ചന്ദ്രലേഖ ആദ്യമായി പാടിയത്.  ‘കണ്‍കളാല്‍ ഒരു കവിതയെഴുതി...’ എന്നു തുടങ്ങുന്ന ആ ഗാനം ഹിറ്റായി. അടുത്തിടെ ‘പച്ചക്കള്ളം’ എന്ന പേരിലാണ് ആ ചലച്ചിത്രം പുറത്തിറങ്ങിയത്. ചിത്രയുടെ കൂടെ പാടിയതും ജോണ്‍സന്‍ മാഷ് അവസാനമായി സംഗീത സംവിധാനം ചെയ്ത വരികള്‍ പാടാന്‍ അവസരം ലഭിച്ചതും തന്‍്റെ ഭാഗ്യമായി കുരുതുന്നുവെന്ന്് ചന്ദ്രലേഖ പറഞ്ഞു. ഒ.എന്‍.വി കുറുപ്പ് എഴുതിയ ‘താലോലം താലോലം കുഞ്ഞിക്കാറ്റേ..’ എന്നു തുടങ്ങുന്ന ഗാനത്തിന്‍്റെ നാലു വരികള്‍ക്കു മാത്രമാണ് ജോണ്‍സന്‍ മാഷിന് സംഗീതം ചെയ്യാനായത്. അദ്ദേഹത്തിന്‍്റെ മരണശേഷം മകള്‍ ഷാന്‍ ജോണ്‍സന്‍ ആണ് അത് പൂര്‍ത്തീകരിച്ചത്. ‘ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ചലചിത്രത്തിനു വേണ്ടിയാണ് ആ ഗാനം പാടിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയിട്ടില്ല. ഒൗസേപ്പച്ചന്‍, ജ്യോത്സ്ന, പി. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ശരത്, ഉണ്ണിമേനോന്‍, ബിജു നാരായണന്‍, റിമി ടോമി, കലാഭവന്‍ മണി, ബിജുക്കുട്ടന്‍, രമേഷ് പിഷാരടി, ധര്‍മജന്‍, നടി റോമ എന്നിവരോടൊപ്പം സ്വദേശത്തും വിദേശത്തും നിരവധി പരിപാടികളില്‍ പങ്കെടുത്തു. ഉണ്ണിമേനോനൊപ്പം അയ്യപ്പഭക്തിഗാന ആല്‍ബത്തിലും ജാസി ഗിഫ്റ്റിനോടൊപ്പം ക്രിസ്തീയ ആല്‍ബത്തിലും പാടി. കേരളത്തിലുടനീളം ഗാനമേളകളില്‍ പാടുന്നു. 
‘ചമയം’ എന്ന ചലച്ചിത്രത്തിലെ ‘രാജഹംസമേ മഴവില്‍കുടിലില്‍...’ എന്ന ഗാനം ചന്ദ്രലേഖ മകന്‍ ശ്രീഹരിയെ ഒക്കത്തെടുത്ത്്് തന്‍്റെ ചെറിയ വീടിന്‍്റെ അടുക്കളയിലെ പുകമറക്കുള്ളില്‍ നിന്നുകൊണ്ട്് പാടുന്ന രംഗമാണ് ‘യൂ ട്യൂബില്‍ വൈറലായത്്്. മധുരവും സ്ഫുടവുമായ ആ ശബ്ദം സംഗീതപ്രേമികള്‍ തിരിച്ചറിഞ്ഞു. പിന്നെ ലക്ഷക്കണക്കിന് ലൈക്കുകളും കമന്‍്റുകളും യു ട്യൂബില്‍ നിറയുകയായിരുന്നു. ആ ഭാവഗായികയെ വിളിച്ച് കേരളത്തിലുള്ളവരും വിദേശരാജ്യങ്ങളിലുള്ളവരുമായ മലയാള സംഗീത ആസ്വാദകര്‍  അഭിനന്ദനം ചൊരിഞ്ഞു. വീട്ടിലെ സാമ്പത്തിക പരാധീനത സംഗീതം പഠിക്കാന്‍ തടസമായെങ്കിലും സോഷ്യല്‍ മീഡിയയുടെ പ്രയോജനം ചന്ദ്രലേഖയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയായിരുന്നു. 2007ല്‍ ആയിരുന്നു ചന്ദ്രലേഖയുടെ വിവാഹം. ജീവിതപ്രാരാബ്ധങ്ങളുടെ നടുവില്‍ സംഗീതം അവര്‍ക്ക് മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അഞ്ചു വര്‍ഷം പാടാതിരുന്നിട്ടും ദൈവം തന്‍്റെ സ്വരശുദ്ധി സംരക്ഷിച്ചതായി അവര്‍ പറയുന്നു. 2012 നവംബറിലാണ് ചന്ദ്രലേഖയുടെ ഭര്‍ത്താവ് രഘുനാഥിന്‍്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍്റെ നിര്‍ബന്ധപ്രകാരം അടുക്കളച്ചുമരുകള്‍ക്കുള്ളില്‍ നിന്ന് ‘രാജഹംസമേ’ എന്ന ഗാനം പാടി യുട്യൂബില്‍ ഡൗണ്‍ലോഡ് ചെയ്്തത്. ഒരു വര്‍ഷം കഴിഞ്ഞ് 2013ലാണ് ഈ ഗാനം യൂ ട്യൂബില്‍ വൈറലായത്. 
ഇന്ന് സ്വദേശത്തും വിദേശത്തും ചന്ദ്രലേഖ തിരക്കുള്ള ഗായികയാണ്. പത്തനംതിട്ട-ശബരിമല പാതയില്‍ കുമ്പളാംപൊയ്ക നരിക്കുഴി ജങ്ഷനു സമീപമാണ് ചന്ദ്രലേഖയുടെ ഭര്‍തൃഗൃഹം. ഭര്‍ത്താവ് രഘുവും മകന്‍ ശ്രീഹരിയും അമ്മ തങ്കമ്മയും അടങ്ങുന്ന ചെറിയ കുടുംബം. രഘു പത്തനംതിട്ട എല്‍.ഐ.സിയില്‍ താത്കാലിക ജീവനക്കാരനാണ്. കായംകുളം-പത്തനാപുരം സംസ്ഥാനപാതക്കരികില്‍ പറക്കോട് ടി.ബി ജങ്ഷനിലാണ് സ്വന്തം വീട്. 

Tags:    
News Summary - singer chanralekha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT