വൈക്കം: വിവാഹിതയായ തെന്നിന്ത്യയുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ മൈലാഞ്ചി വീഡിയോ പുറത്തുവിട്ടു. വിവാഹത്തലേന്നുള്ള വിജയലക്ഷ്മിയുടെ മൈലാഞ്ചി ചടങ്ങും അതിനിടെ പാടിയ മനോഹരമായ പാട്ടുമൊക്കെയാണ് വീഡിയോയിൽ ഉള്ളത്. ശിവാജി എന്ന ചിത്രത്തിൽ വിജയലക്ഷ്മി ആലപിച്ച് സൂപ്പർഹിറ്റായ സൊപന സുന്ദരി എന്ന ഗാനമായിരുന്നു പാടിയത്.
വിവാഹദിനം അതീവ സന്തോഷവതിയായി കാണപ്പെട്ട വിജയലക്ഷ്മിയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ച് പാലാ സ്വദേശിയും മിമിക്രി ആർട്ടിസ്റ്റുമായ അനൂപായിരുന്നു വിജയലക്ഷ്മിക്ക് താലിചാർത്തിയത്. സംഗീത-സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പെങ്കടുത്തിരുന്നു.
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇൻറീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്‌ടര്‍ കൂടിയായ അനൂപ്. സംഗീതപ്രാവീണ്യമാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാൻ അനൂപിനെ പ്രേരിപ്പിച്ചത്. തുടർന്ന് ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതോടെ സെപ്റ്റംബറിൽ മോതിരക്കൈമാറ്റം നടന്നിരുന്നു. 1987ല്‍ വൈക്കത്തെത്തിയ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന് ദക്ഷിണവെച്ചാണ് വിജയലക്ഷ്‌മി സംഗീതലോകത്തേക്ക് കടന്നുവന്നത്.
2013ല്‍ കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ പൂക്കാമരത്തിലെ’ എന്ന ഗാനം ശ്രദ്ധനേടി. പിന്നീട് മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളിലും സജീവസാന്നിധ്യമായി. നിരവധി പുരസ്കാരവും ഡോക്ടറേറ്റും സ്വന്തമാക്കിയിരുന്നു. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധരെൻറയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. കാഴ്ചശക്തി തിരിച്ചുകിട്ടാൻ അമേരിക്കയിൽ ചികിത്സയും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.