ശ്രേയാ ഘോഷാലി​െൻറ ഇഷ്​ടഗാനം; തീവണ്ടിയിലെ ആദ്യ ഗാനം

മനോഹരമായ ശബ്​ദവും ആലാപനവും കൊണ്ട് ഇന്ത്യയിലാകമാനം ആരാധകരെ സൃഷ്​ടിച്ച ഗായികയാണ്​ ശ്രേയാ ഘോഷാൽ. ഇന്ത്യയുടെ നവ വാനമ്പാടിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മലയാളഗാനം ഗാനം പുറത്തുവന്നു. 

ടൊവിനോ തോമസ്​ നായകനാകുന്ന തീവണ്ടിയിലെ ജീവാംശമായി എന്ന്​ തുടങ്ങുന്ന ഗാനമാണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടത്​. ചിത്രത്തിലെ ഗാനം റെക്കോർഡ്​ ​െചയ്യുന്നതിനിടെയാണ്​ ശ്രേയ ഗാനമൊരുക്കിയ നവാഗത സംഗീത സംവിധായകൻ കൈലാസ്​ മേനോനെ അഭിനന്ദിച്ചത്​.

Full View

ആഗസ്​ത്​ സിനിമാസി​​െൻറ ബാനറിൽ ആര്യ, ഷാജി നടേശൻ, സന്തോഷ്​ ശിവൻ എന്നിവർ ചേർന്ന്​ നിർമിക്കുന്ന തീവണ്ടി സംവിധാനം ചെയ്യുന്നത്​ നവാഗതനായ ഫെലിനി ടി.പിയാണ്​. വിനി വിശ്വലാലി​​െൻറതാണ്​ തിരക്കഥ. ഗൗതം ശങ്കർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി ചിത്രസംയോജനവും നിർവഹിക്കുന്നു.

Tags:    
News Summary - Theevandi Movie Song Jeevamshamayi-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT