തെരുവുഗായികയിൽനിന്ന് സമൂഹമാധ്യമങ്ങളുടെ പിന്തുണയിൽ സെലിബ്രിറ്റി പദവിയിലെ ത്തിയ ഗായിക റാനു മരിയ മൊണ്ടലിനെതിരെ അതേ സമൂഹമാധ്യമ ജനക്കൂട്ടം. റെയിൽവേ സ്റ്റേഷനിൽ പാടുന്ന വിഡിയോയിലൂെട പ്രശസ്തിയിലേക്കുയർന്ന റാനുവിെൻറ പെരുമാറ്റത്തെ വിമർശിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആരാധകർ രംഗത്തു വന്നത്.
ഒരു സൂപ്പർമാർക്കറ്റിൽവെച്ച് സെൽഫിയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധികയോട് അനിഷ്ടം കാണിച്ചതാണ് അവർക്ക് വിനയായത്. തോളിൽ തട്ടി വിളിച്ചത് ഇഷ്ടപ്പെടാതെ പ്രതികരിച്ച റാനുവിെൻറ രീതി മോശമായിപ്പോയി എന്നാണ് ചിലർ പ്രതികരിച്ചത്.
‘‘ഞങ്ങൾ അവരെ പ്രശസ്തയാക്കി, കണ്ടില്ലേ അവരുടെ ഇപ്പോഴത്തെ മനോഭാവം’’ എന്നുവരെ ചിലർ പ്രതികരിച്ചു. സംഭവത്തിൽ ഇവരുടെ പ്രതികരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.