Posted On
date_range Updated On
date_range ലത മങ്കേഷ്കർ ആശുപത്രിയിൽ
മുംബൈ: ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഗായിക ലത മങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഐ.സിയുവിലുള്ള ഇവരുടെ അവസ്ഥ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ലതയുടെ നിലയിൽ പുരോഗതിയുണ്ടെന്നും ചൊവ്വാഴ്ച ആശുപത്രി വിടാനാകുമെന്നും സഹോദരി ഉഷ മങ്കേഷ്കർ പറഞ്ഞു.
സെപ്റ്റംബർ 28നാണ് ലത മങ്കേഷ്കർക്ക് 90 വയസ്സ് പിന്നിട്ടത്. ഹിന്ദിയിൽമാത്രം ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ലതയെ 2001ൽ രാജ്യം ഭാരത് രത്ന നൽകി ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.