പ്രണയം പെയ്​തിറങ്ങുന്ന പാട്ടുകളുമായി ‘റോജ’ക്ക്​ കാൽനൂറ്റാണ്ട്​ VIDEO

മണിരത്​നത്തി​​​​​െൻറ ക്​ളാസിക്​ ചിത്രം 'റോജ'ക്ക്​ 25ാം പിറന്നാൾ. പ്രണയവും ദേശീയതയും നിറഞ്ഞ രചനയിലൂടെ 1992 ആഗസ്​റ്റ്​ 15ന്​ റോജ തിയേറ്ററിലെത്തിയപ്പോൾ അത്​ ടോളിവുഡ്​ നിർവചനങ്ങളെ മാറ്റിയെഴുതി. എ.ആര്‍. റഹ്മാന്‍ എന്ന സംഗീതവിസ്മയത്തെ വെള്ളിത്തിരയിലേക്ക്​ എത്തിച്ച ചിത്രമായിരുന്നു റോജ. പ്രശസ്​ത കവി വൈരമുത്തുവി​​​​​െൻറ വരികളിൽ പ്രണയം നിറഞ്ഞു, മഞ്ഞും മഴയും വെയിലുമായി അത്​ ഹൃദയങ്ങളിൽ പെയ്​തുനിന്നു.
റഹ്​മാ​​​​​​െൻറ സംഗീതം ഒരിക്കലും​ പെയ്​തൊഴിയാത്ത പ്രണയമായി ഗാനങ്ങളെ മനസിൽ നിറച്ചു.

‘ചിന്ന ചിന്ന ആസൈ’കളിലൂടെ മിൻമിനി എന്ന യുവഗായിക പിറന്നതും റോജയിലൂടെയായിരുന്നു. ഉണ്ണി മേനോൻ–സുജാത മോഹൻ ജോടികളുടെ ‘പുതു വെള്ളൈ മഴൈ’ ഇന്നും തോരാതെ പെയ്യുന്നു.

എസ്.പി. ബാലസുബ്രഹ്മണ്യവും സുജാത മോഹനും ചേർന്നാലപിച്ച "കാതൽ റോജാവേ"യും ഹരിഹരൻ പാടിയ ‘‘തമിഴാ തമിഴാ’’യും കെ.എസ്. ചിത്രയും ബാലസുബ്രഹ്മണ്യവും ചേർന്ന "രുക്കുമണി രുക്കുമണി" എന്നീ പാട്ടുകളും കാലങ്ങളെ അതിജീവിച്ചു.   

മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, മറാഠി ഭാഷകളിലേക്ക്​ മൊഴിമാറ്റം ചെയ്​ത റോജ ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ അവാർഡുകൾ സ്വന്തമാക്കി. റഹ്​മാൻ മാജിക്കിൽ മനസിൽ നിറയുന്ന ഇൗണങ്ങളായി എന്നും ‘റോജ’  പൂത്തുനിൽക്കുന്നു.

Full ViewFull View
Tags:    
News Summary - 'Roja',celebrate 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT