ഉലകനായകൻ കമലഹാസൻ ചേർത്തു പിടിച്ചു; രാകേഷിന്​ ജന്മസാഫല്യം VIDEO

ചാരുംമൂട്: സമൂഹ മാധ്യമങ്ങളിൽ വൈറലായ പാട്ടിലൂടെ നൂറനാട്​ സ്വദേശി രാകേഷിന്​ ജന്മസാഫല്യം. ഉലകനായകൻ കമലഹാസൻ ചേർത്തു പിടിച്ച്​ അഭിനന്ദിച്ചപ്പോൾ രാകേഷിന്​ സ​േന്താഷാശ്രുക്കൾ നിയന്ത്രിക്കാനായില്ല. ഗായകൻ ശങ്കർ മഹാദേവ​​െൻറ ഇടപെടലിലൂടെ ചെന്നൈയിലായിരുന്നു കൂടിക്കാഴ്​ച.

കമലഹാസൻ നായകനായി അഭിനയിച്ച വിശ്വരൂപം സിനിമയിലെ ‘ഉന്നൈ കാണാതു നാൻ’ എന്ന ഗാനമാണ്​ രാകേഷിനെ താരമാക്കിയത്​. മരംവെട്ട് തൊഴിലാളിയായ രാ​േ​കഷ്​ ഒരാഴ്ച മുമ്പ് വിശ്രമവേളയിൽ പാടിയ ഗാനം സുഹൃത്ത്​ ഷമീർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ഷമീറി​​െൻറ സഹോദരി ഷമീന ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു.

ഇത്​ ശ്രദ്ധയിൽപെട്ട കമലഹാസനാണ് ശങ്കർ മഹാദേവന് അയച്ചുകൊടുത്തത്. തുടർന്ന് ശങ്കർ മഹാദേവൻ രാകേഷിനെ വിളിച്ച്​ അഭിനന്ദിച്ചിരുന്നു. കൂടെ പാടാൻ ക്ഷണിക്കുന്നുവെന്നും ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാമെന്നും പറഞ്ഞത്​ അംഗീകാരമായി രാകേഷ് കരുതുന്നു. 

പാട്ടുകേട്ട ഗോപി സുന്ദർ ഈ ശബ്​ദം എനിക്ക് വേണമെന്നും ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്നും ഫേസ്​ബുക്കിൽ കുറിച്ചു. ബാലഭാസ്കർ, രാധിക നാരായണൻ, പന്തളം ബാലൻ തുടങ്ങിയവരും അഭിനന്ദിച്ചിരുന്നു.

Full View
Tags:    
News Summary - Nooranad Singer Rakesh meet Kamal Hassan -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT