Posted On
date_range Updated On
date_range മോഹൻലാൽ വീണ്ടും പാടുന്നു നീരാളിക്ക് വേണ്ടി
രതീഷ് വേഗയുടെ സംഗീതത്തിൽ മോഹൻലാൽ പാടിയ ആറ്റുമണൽ പായയിൽ എന്ന ഗാനം ആ വർഷത്തെ ചാർട്ട് ബസ്റ്ററുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ മറ്റൊരു ഗാനവുമായി എത്തുന്നു. അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് മോഹൻലാൽ വീണ്ടും പാടുന്നത്. ലാലിെൻറ കൂടെ പാടുന്നതാകെട്ട സാക്ഷാൽ ശ്രേയാ ഘോഷാലും. പ്രശസ്ത പിയാനിസ്റ്റ് സ്റ്റീഫൻ ദേവസ്സിയാണ് സംഗീതം. പി.ടി ബിനുവാണ് ഗാനരചന.
ചിത്രത്തിൽ നദിയ മൊയ്തു മോഹൻലാലിെൻറ ഭാര്യയായി അഭിനയിക്കുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് നദിയ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. പാർവ്വതി നായരും പ്രധാന കഥാപാത്രമായുണ്ട്. വൻ മുടക്കുമുതലിൽ സന്തോഷ് ടി കുരുവിളയാണ് നീരാളി നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.