Posted On
date_range Updated On
date_range മോദി ചിത്രത്തിൽ പാട്ടെഴുതിയില്ലെന്ന് സമീറും; പഴയ പാട്ടുകളെടുത്തെന്ന് നിർമാതാവ്
മുംബൈ: ജാവേദ് അഖ്തറിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മകഥ ബോളിവ ുഡ് ചിത്രം ‘പി.എം നരേന്ദ്ര മോദി’യിൽ പാട്ടെഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി ഗാനരച യിതാവ് സമീറും.
ബുധനാഴ്ച പുറത്തിറങ്ങിയ ചിത്രത്തിെൻറ ട്രെയിലറിലാണ് ഗാനരചയിതാക്കളുടെ കൂട്ടത്തിൽ ഇവരുടെ പേരും പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആദ്യം ജാവേദും പിന്നാലെ സമീറും പാട്ടെഴുതിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ, സമീറുകൂടി രംഗത്തു വന്നതോടെ ചിത്രത്തിെൻറ നിർമാതാക്കളിൽ ഒരാളായ സന്ദീപ് എസ്. സിങ് വിശദീകരണവുമായി രംഗത്തുവന്നു.
‘1947 എർത്ത്’ എന്ന ചിത്രത്തിൽ ജാവേദ് അഖ്തർ രചിച്ച ‘ഇൗശ്വർ അല്ലാഹ് തേരെ ജഹാ മെ’ എന്ന പാട്ടും ‘ദസ്’ എന്ന ചിത്രത്തിൽ സമീർ എഴുതിയ ‘സുനൊ ഗൗർസെ ദുനിയാ വാലോം’ എന്ന പാട്ടും ‘പി.എം നരേന്ദ്ര മോദി’യിൽ ഉപയോഗിച്ചതിനാലാണ് അവരുടെ പേരുകൾ നൽകിയതെന്നാണ് വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.