കാത്തിരിക്കുന്നു ജാവേദ്​ അലിയുടെ മലയാള ഗാനത്തിനായ്​ VIDEO

ബോളിവുഡ്​ സിനിമകളിലൂടെയാണ്​ ജാവേദ്​ അലിയെ മലയാളികൾക്ക്​ പരിചയം. തമിഴിൽ എ.ആർ റഹ്​മാ​​െൻറ ചില ഗാനങ്ങൾ ആലപിച്ച്​ സുപ്പർഹിറ്റാക്കിയ ജാവേദ്​ മലയാളത്തിൽ ഒരു ഗാനമാലപിക്കുന്നു​. നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലെ ‘മർഹബ’ എന്ന ഗാനമാണ്​ ജാവേദ്​ ആലപിച്ചിരിക്കുന്നത്​.

എമിൽ മുഹമ്മദ്​ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തി​​െൻറ മേക്കിങ്​ വീഡിയോ പുറത്തുവിട്ടു. മലയാള ഭാഷയിൽ ഇതുവരെ പാടിയിട്ടില്ലാത്ത ജാവേദ്​ മേകിങ്​ വീഡിയോയിൽ മലയാളം കൈകാര്യം ചെയ്യുന്നതി​​െൻറ ബുദ്ധിമുട്ടിനെ കുറിച്ച്​ പരാമർശിക്കുന്നുണ്ട്​.

Full View

ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തി​​െൻറ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവരാണ്​ മൂന്ന്​ ഷാജിമാരായി ചിത്രത്തിൽ വേഷമിടുന്നത്​. നേരത്തെ ആഷിഖ്​ അബു സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രം ഗാങ്​സ്റ്ററിലെ ദീപ്​ക്​ ദേവ്​ സംഗീതം നൽകിയ ​‘അല്ലാഹു അക്​ബർ’ എന്ന ഗാനം ജാവേദ്​ ആലപിച്ചിരുന്നു.

Full View
Tags:    
News Summary - marhaba song from mera naam shaaji-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT