മഞ്ചേരി: ആകാശവാണി എഫ്.എം നിലയങ്ങളിലെ സ്റ്റീരിയോ ശബ്ദസംവിധാനത്തിന് നിയന്ത്രണ ം. സ്വകാര്യ എഫ്.എം നിലയങ്ങൾ ഉള്ളിടങ്ങളിൽ മാത്രം സ്റ്റീരിയോ ശബ്ദം മതിയെന്നും അല്ലാ ത്ത നിലയങ്ങൾ പരമ്പരാഗതരീതിയിലെ മോണോ ശബ്ദസംവിധാനത്തിലേക്ക് മാറണമെന്നും അഖില േന്ത്യാതലത്തിൽ ആകാശവാണി തീരുമാനമെടുത്തു. പുതിയ തീരുമാനം മഞ്ചേരി, ദേവികുളം നിലയങ്ങൾക്ക് തിരിച്ചടിയാവും. സ്റ്റീരിയോ ശബ്ദസംവിധാനം പ്രസരണശേഷി കുറക്കുകയാണെന്നും പരമ്പരാഗത രീതിയിലെ സംവിധാനം ശേഷി കൂട്ടുന്നുണ്ടെന്നുമാണ് അഖിലേന്ത്യാതലത്തിൽ നടത്തിയ സർവേയിലെ കണ്ടെത്തൽ.
12 വർഷം മുമ്പ് മഞ്ചേരി എഫ്.എം നിലയത്തിെൻറ പിറവി മുതൽ സ്റ്റീരിയോ ശബ്ദത്തിലാണ് പരിപാടികൾ കേൾവിക്കാരിലെത്തിക്കുന്നത്. നിലയം ഉയർന്ന പ്രദേശത്തായതിനാൽ ലക്ഷ്യമിട്ടതിെൻറ പത്തിരട്ടിയോളം ദൂരപരിധിയിൽ ശബ്ദമെത്തുന്നു. സ്റ്റീരിയോ ആയതിനാൽ വാഹനങ്ങളിലടക്കം പ്രചാരവുമുണ്ട്.
പരമാവധി 40 കിലോമീറ്റർ ചുറ്റളവിൽ ശബ്ദമെത്താനുള്ള സംവിധാനമാണെങ്കിലും ആറ് ജില്ലകളിലും തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലും പരിസരങ്ങളിലും മഞ്ചേരി നിലയത്തിലെ പരിപാടികൾ ലഭിക്കുന്നുണ്ട്. ഇത്രയേറെ ശ്രോതാക്കളുണ്ടായതിനും ശബ്ദവ്യക്തത കാരണമാണ്. സംസ്ഥാനത്തെ എട്ട് എഫ്.എം നിലയങ്ങളിലും ഇപ്പോൾ സ്റ്റീരിയോ ശബ്ദസംവിധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.