കുട്ടികൾക്കൊപ്പം ചുവടുവെച്ച്​ മധുരരാജ; വൈറലായ വിഡിയോ

തിയറ്ററുകൾ പൂരപ്പറമ്പാക്കി മുന്നേറുന്ന മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം മധുരാജയുടെ ലൊക്കേഷൻ വിഡിയോ തരംഗമാവ ുന്നു. ചിത്രീകരണ വേളയിൽ മധുരരാജ കോസ്റ്റ്യൂമിലെത്തിയ ഒരു കൂട്ടം കുട്ടികൾ മമ്മൂട്ടിക്കൊപ്പം ഡാൻസ്​ ചെയ്യുന് ന വിഡിയോ ആണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. ചിത്രത്തിൻെറ ടൈറ്റിൽ ട്രാക്​ ചിത്രീകരണ വേളയിലുള്ള ദൃശ്യങ്ങളായിരുന്നു അത്​.

വൈശാഖ്​ സംവിധാനം ചെയ്​ത മധുരരാജ വിഷു ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയോടെ കുതിക്കുകയാണ്​. ആദ്യ ദിനം ലോകവ്യാപകമായി 9.2​കോടിയോളം രൂപ കളക്​ട്​ ചെയ്​ത രാജ നാലാം ദിവസം പൂർത്തിയാ​യപ്പോൾ ഇതുവരെ 30 കോടിക്ക്​ മുകളിൽ കളക്ഷൻ​ നേടി​.

മമ്മൂട്ടിയുടെ ഇതുവരെയുള്ള സിനിമകളിലെ ഏറ്റവും മികച്ച സംഘട്ടന രംഗങ്ങളാണ്​ മധുരരാജയിൽ. നിരവധി ഹിറ്റ്​ ചിത്രങ്ങൾക്ക്​ സംഘട്ടനമൊരുക്കിയ പീറ്റർ​​ഹെയ്​നാണ്​ വൈശാഖിന്​ വേണ്ടി മധുരരാജയിൽ പ്രവർത്തിച്ചത്​. സലിം കുമാർ, അജു വർഗീസ്​, നെടുമുടി വേണു, സിദ്ധിഖ്, ഷംന കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

Full View
Tags:    
News Summary - mammootty dance with kids-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT