പന്ത് കൊണ്ടൊരു നേർച്ച; ഫലമെന്ത് കൊണ്ടും തീർച്ച, സുഡാനിയിലെ കുർറ ഗാനം

മായനദിയിലെ പ്രണായാർദ്രമായ ഗാനങ്ങൾക്ക്​ ശേഷം ഷഹബാസ്​ അമനും റെക്​സ്​ വിജയനും ഒന്നിക്കുന്ന സുഡാനി ഫ്രൈം നൈജീരിയയിലെ ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുർറ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. 

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ഫ്രൈം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്​.  ഷൈജു ഖാലിദാണ്​ കാമറ കൈകാര്യം ചെയ്യുന്നത്​. ഫുട്​ബാളി​​​െൻറ പശ്​ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഉടൻ റിലീസിനെത്തും. 


 

Tags:    
News Summary - Kurrah Football Anthem-Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.