Posted On
date_range Updated On
date_range കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ... കപ്പേളയിലെ ലിറിക്കൽ വിഡിയോ പുറത്ത്
അന്ന ബെന്നും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന കപ്പേളയിലെ ‘‘കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ... മ ണ്ണിൽ പുലരും പൂക്കാലങ്ങൾ നീയെ...’’ പാട്ടിൻെറ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു.
സൂരജ് സന്തോഷും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. വിഷ്ണു ശോഭനയുടേതാണ് വരികൾ.
മുഹമ്മദ് മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, സുധി കോപ്പ, തൻവി റാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിൻെറ ട്രെയിലർ നേരത്തേ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആകാംക്ഷ ഉയർത്തുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.