എൻെറ നിറത്തിലും രൂപത്തിലും ആത്​മവിശ്വാസം​; ​എങ്ങനെ ആയാലും ഞമ്മക്ക്​ ഒരു കൊയപ്പില്യാ

ഒരാളെ നിറത്തിൻെറ പേരിലും രൂപത്തിൻെറ പേരിലുമെല്ലാം ബോഡി ഷെയ്​മിങ്ങ്​ നടത്തുന്നവർക്ക്​ രസകരമായ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ്​ ഗായകൻ വിധുപ്രതാപ്​. കഴിഞ്ഞ ദിവസം ഭാര്യയുമൊത്തുള്ള ചിത്രം വിധു ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. ആരും ചലഞ്ച്​ ചെയ്​തില്ലെങ്കിലും ഞാനും പോസ്​റ്റുന്നു ഒരു ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ പടം എന്ന ക്യാപ്​ഷനിലായിരുന്നു വിധുവിൻെറ പോസ്​റ്റ്​അതിന്​ താഴെ വിധുവിന്​ ആശ്വാസവാക്കുകളുമായി എത്തിയവർക്കാണ്​ ഗായകൻെറ മറുപടി വിഡിയോ.

Full View

തൻെറ നിറത്തിലും രൂപത്തിലും ആത്​മവിശ്വാസമുണ്ടെന്നും അതുകൊണ്ടാണ്​ കഴിഞ്ഞ ദിവസം ചിത്രം പോസ്​റ്റ്​ ചെയ്​തതെന്നും വിധു പ്രതാപ്​ വിഡിയോയിൽ പറയുന്നു. അതിന്​ ആശ്വാസവാക്കുകളുമായി എത്തിയവരാണ്​ തന്നെ മാനസികമായി തകർത്തതെന്നും തമാശരൂപേണ വിഡിയോയിൽ പറയുന്നുണ്ട്​. എന്തായാലും ബോഡിഷെയ്​മിങ്ങിനെതിരെയുള്ള വിധു പ്രതാപിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്​.  

Tags:    
News Summary - Vidhu prathap fb post-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.