‘ബാല’ ഗാനത്തിന്​ ചുവടുവെച്ച്​ മക്കൾ; വിഡിയോ പങ്കുവെച്ച്​ ഡേവിഡ് വാർണർ

ബോളിവുഡ്​ താരം അക്ഷയ്​ കുമാർ അഭിനയിച്ച ഹൗസ്​ഫുൾ 4 എന്ന ചിത്രത്തിലെ ഏറെ ജനപ്രീതി നേടിയതാണ്​ ‘ബാല’ എന്നു തുടങ്ങുന്ന ഗാനം​. ഈ ഗാനരംഗത്തിന് പ്രായഭേദമന്യേ വലിയ സ്വീകാര്യതയാണ്​ ലഭിക്കുന്നത്​. ബാല ഗാനത്തിന് ചുവടുവെക്കുകയാണ് ആസ്​​േട്രലിയയിൽ നിന്നുള്ള​​ രണ്ട്​ കുഞ്ഞ്​ ആരാധകർ. 

മറ്റാരുമല്ല, ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരം ഡേവിഡ്​ വാർണറുടെ പെൺമക്കളാണ്​ ‘ബാല’ ഗാനത്തിന്​ ചുവടുവെക്കുന്നത്​. വാർണർ തന്നെയാണ്​ കുട്ടികളുടെ നൃത്തരംഗം ട്വിറ്ററിലിട്ടത്​. 

‘ബാല’ എന്നത്​ കുട്ടികളുടെ ഇഷ്​ടഗാനമായി മാറിക്കൊണ്ടിരിക്കുകയാണ്​. ത​​െൻറ അനന്തിരവൾ ഗാനം​​ ആസ്വദിക്കുന്നത്​ നേരത്തേ ടെലിവിഷൻ താരം രവി ദുബെ പങ്കുവെച്ചിരുന്നു. ‘ബാലാ...’ എന്ന്​ ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു കുട്ടി സന്തോഷം പ്രകടിപ്പിച്ചത്​. ഇൗ വിഡിയോ​ അക്ഷയ്​ കുമാർ റീട്വീറ്റ്​ ചെയ്യുകയുമുണ്ടായി.

Tags:    
News Summary - David Warner Shares Video of Daughters Dancing to Akshay Kumar's Bala -music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.