Posted On
date_range Updated On
date_range സിനിമാക്കഥയും ക്ലീഷേപഴിയും കാൽപ്പനികപ്പുറമേ; മലപ്പുറം പാട്ടുമായി സിത്താര
മലപ്പുറത്തിനെതിരെ കാലങ്ങളായി ഉയരുന്ന ആരോപണങ്ങളെയും വ്യാജ വാര്‍ത്തകളെയും പൊളിച്ചടുക്കുന്ന പാട്ടുമായി പ്രശസ്ത പിന്നണി ഗായിക സിത്താര. മലപ്പുറത്തിെൻറ നന്മയും സ്നേഹവും വിളിച്ചോതുന്ന 'ഉന്തും പന്തും പിരാന്തും' എന്ന് പേരിട്ട ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തത്. ഫുട്ബോള്‍ താരം അനസ് എടത്തൊടികയും ആല്‍ബത്തിന്‍റെ ഭാഗമായിട്ടുണ്ട്.
മലപ്പുറത്തിന്‍റെ ദൃശ്യഭംഗി ആവോളം ആവാഹിച്ച ഗാനം മനോഹരമാണ്. സാദിഖ് പന്തല്ലൂര്‍ ആണ് സിത്താരയുടെ കൂടെ ആലപിച്ച് സംഗീതം നല്‍കി സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. നവാസ് പൂന്തോട്ടത്തിലിന്‍റെതാണ് വരികള്‍. ഛായാഗ്രഹണം-സലീം പുളിക്കല്‍. പ്രോഗ്രാമിങ്, മിക്സിങ്-ആന്‍റണി റാഫേല്‍ നെല്ലിശ്ശേരി. മാസ്റ്ററിങ്-മിസ്ജദ് സാബു. മാക് ബ്രോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.