മാതൃ വാത്സല്യത്തി​െൻറ സന്ദേശവുമായി ജ്വാലാമുഖി; റിലീസ്​ ചെയ്​ത്​ മമ്മൂട്ടി

കോഴിക്കോട്​: ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങൾക്കായി സമർപ്പിക്കുന്ന മാതൃ വാത്സല്യത്തി​​െൻറ സന്ദേശവുമായി എത്തിയ ലോക്ക് ഡൌൺ മ്യുസിക് വീഡിയോ ജ്വാലാമുഖി മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി. ഒരുപാട് പ്രത്യേകതകളുള്ള ജ്വാലാമുഖി ഒരുക്കിയിരിക്കുന്നത് 7 അമ്മമാർ ചേർന്നാണ്.

സ്മിത നമ്പ്യാർ വരികൾ എഴുതി സംവിധാനം ചെയ്ത വീഡിയോയുടെ സംഗീത സംവിധാനം നിർവഹിച്ചു ആലപിച്ചിരിക്കുന്നത് സജ്‌ന വിനീഷ്, സീതാലക്ഷ്മി, അനുശ്രീ എസ് നായർ, പൂർണിമ, സുസ്മിത തുടങ്ങിയവർ. ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മൊബൈലിൽ പകർത്തിയ നൃത്താവിഷ്കാരമാണ് ജ്വാലാമുഖി. പരസ്പരം ആരും നേരിൽ കാണാതെ പലയിടങ്ങളിൽ നിന്നായി ചിത്രീകരിച്ച ഈ വീഡിയോയിൽ അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്നേഹവും പ്രതീക്ഷകളുമാണ് ആശയം.

ഒരു കുഞ്ഞു ആദ്യമായ് കേൾക്കുന്ന സംഗീതം അമ്മയുടെ പാട്ടാണ്. താരാട്ട്. നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ റെക്കോർഡ് ചെയ്ത ജ്വാലാമുഖി അമ്മമാർക്കു പാടാനുള്ള ഒരു പുതിയ താരാട്ട് പാട്ടായാണ് അണിയറ പ്രവർത്തകർ കരുതുന്നത്. പെൺകുഞ്ഞു വളരുമ്പോൾ അവളുടെ പാൽ പുഞ്ചിരിയും കുറുമൊഴി കൊഞ്ചലുകളും പിച്ചവയ്‌പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു.

Full View

മകൾ ഭാവിയിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളർച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് വരികൾ. ഓം പ്രൊഡക്ഷൻസ് പുറത്തിറക്കുന്ന വീഡിയോ എഡിറ്റ്‌ ചെയ്തിരിക്കുന്നത് സൗമ്യ സാഗർ ആണ്. 7 അമ്മമാരും ഇതിൽ മുഖം കാണിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Tags:    
News Summary - Jwalamukhi Musical video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.