Posted On
date_range Updated On
date_range ശ്രേയ ഘോഷാൽ മലയാളം പാട്ടുകൾ പഠിക്കുന്നതെങ്ങനെ എന്ന് അദ്ഭുതപ്പെടുന്നവർക്കായി ഒരു വിഡിയോ
ബംഗാളിയായ ശ്രേയ ഘോഷാലിന്‍റെ മലയാളത്തിലെ ഉച്ചാരണ ശുദ്ധി മലയാളികളെ പോലും ഞെട്ടിക്കുന്നതാണ്. ജീവാംശമായ് എന്ന ശ്രേയയുടെ റെക്കോര്‍ഡിങ് വീഡിയോ പങ്കുവച്ച് സംഗീത സംവിധായകൻ കൈലാസ് മേനോന്‍ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. എങ്ങനെയായിരുന്നു ശ്രേയക്കൊപ്പമുള്ള അനുഭവം എന്ന് തന്നോട് പലരും ചോദിച്ചിരുന്നുവെന്നും അതിനാലാണ് വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും വ്യക്തമാക്കുകയാണ് കൈലാസ് മേനോന്‍.
ബംഗാളിയായ ശ്രേയ മലയാളം പാട്ടുകൾ പഠിച്ചെടുക്കുന്നത് എങ്ങനെ എന്ന് അദ്ഭുതപ്പെടുന്നവർക്ക് ഈ വിഡിയോ ഉത്തരം നൽകും. 2018ല്‍ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നാണ് ‘തീവണ്ടി’ സിനിമയിലെ ജീവാംശമായ് എന്ന ഗാനം. കൈലാസ് മേനോന്‍ സംഗീത നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.