പൂമരത്തിലെ  രണ്ടാമത്തെ ഗാനവും വൈറൽ

കൊച്ചി: എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ 'പൂമരം'ത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. "കടവത്തൊരു തോണി" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. അജീഷ് ദാസൻ രചിച്ച വരികൾക്ക് ലീല എൽ ഗിരിക്കുട്ടൻ ഈണം പകർന്നിരിക്കുന്നു. കാളിദാസ് ജയറാം അഭിനയിച്ച ഗാനം രണ്ടു ദിവസത്തിനുള്ളിൽ തന്നെ 5 ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ വൈറലായിരിക്കുകയാണ്.

ചിത്രത്തിലെ ആദ്യത്തെ ഗാനമായ പൂമരത്തിനും വൻപ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പൂമരത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം ആണ് നിർവഹിച്ചത്. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് 'പൂമരം' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
 

Full View
Tags:    
News Summary - Kadavathoru Thoni, Poomaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT