ജിമിക്കി കമ്മലിന് ചുവട് വെച്ച് ജ്യോതിക VIDEO
വിദ്യാ ബാലൻ മനോഹരമാക്കിയ 'തുമാരി സുലു' എന്ന സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രത്തിെൻറ റീമേക്കിൽ ജ്യോതികയുടെ തകർപ്പൻ ഡാൻസ്. ഷാൻ റഹ്മാൻ സംഗീതം നൽകിയ എൻറമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിനാണ് ഒരു രംഗത്തിൽ താരം ചുവടുവെച്ചത്. കാട്രിൻ മൊഴി എന്ന് പേരിട്ട ചിത്രത്തിൽ വിദ്യാ ബാലൻ അവതരിപ്പിച്ച കഥാപാത്രമായാണ് ജ്യോതികയെത്തുന്നത്.
അനിൽ പനച്ചൂരാെൻറ വരികൾക്ക് ഷാൻ റഹ്മാൻ ഇൗണമിട്ട വെളിപാടിെൻറ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണ് ജിമിക്കി കമ്മൽ. യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാരിലേക്ക് കുതിക്കുന്ന പാട്ട് മാസങ്ങളോളം ട്രെൻറിങ്ങായിരുന്നു.
രാധാ മോഹൻ സംവിധാനം ചെയ്യുന്ന കാട്രിൻ മൊഴി, നിർമിക്കുന്നത് ജി ധനരാജനാണ്. പൊൻ പാർഥിബനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിക, വിദ്ദാർഥ്, ലക്ഷ്മി മഞ്ചു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.