ജസ്റ്റിൻ ബീബർ വിവാഹിതനാകുന്നു
ന്യൂയോർക്ക്: കനേഡിയൻ പോപ് ഗായകൻ ജസ്റ്റിൻ ബീബറും മോഡൽ ഹെയ്ലി ബാൾഡ്വിനും വിവാഹിതാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. 2016 ൽ പിരിഞ്ഞ പ്രണയജോഡികൾ വീണ്ടും ഒരുമിച്ചതായി വാർത്തകളുണ്ടായിരുന്നു. ഹെയ്ലിയുമായി അകന്ന ബീബർ പോപ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു.
ഹോളിവുഡ് നടനും നിർമാതാവുമായ സ്റ്റീഫൻ ബാൾഡ്വിന്നിെൻറ മകളാണ് ഹെയ്ലി. അമേരിക്കൻ വോഗ്, മാരി ക്ലയർ, സ്പാനിഷ് ഗാർപേഴ്സ് ബസാർ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിട്ടുണ്ട്. മോഡലിങ് രംഗത്ത് പ്രശ്സ്തയായ ഹെയ്ലി മ്യൂസിക് വിഡിയോകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
ജസ്റ്റിൻ ബീബറുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പിതാവ് ജെർമി ബീബർ ‘ആവേശത്തോടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു’വെന്ന് കുറിച്ചു. മാതാവ് പാറ്റിയും സ്നേഹമെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.