ജോജുവി​െൻറ മികച്ച പ്രകടനവുമായി ജോസഫിലെ ഗാനം VIDEO

നടൻ ജോജു ജോർജ്​ നായകനായി അരങ്ങേറുന്ന എം. പദ്​മകുമാർ ചിത്രം ജോസഫിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ഉയിരിൻ നാഥനെ എന്ന്​ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ വിജയ്​ യേശുദാസും മെറിൻ ഗ്രിഗറിയും ചേർന്നാണ്​.

ജോജു ജോർജി​​െൻറ ഹൃദ്യമായ ​പ്രകടനമാണ്​ ഗാനത്തി​​െൻറ ഹൈലൈറ്റ്​. ഹരിനാരായണ​​െൻറ വരികൾക്ക്​ ഇൗണം പകർന്നിരിക്കുന്നത്​ രഞ്ചിൻ രാജാണ്​. ത്രില്ലർ ചിത്രമായാണ്​ ജോസഫ്​ ഒരുക്കുന്നതെങ്കിലും ശക്​തമായ കുടുംബ കഥയും ഉൾകൊള്ളിച്ചിട്ടുണ്ടെന്നതി​​െൻറ തെളിവാണ്​ ഇതിലെ ഗാനങ്ങൾ.

ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവാണ്​.​ ജോസഫ്​ എന്ന വിരമിച്ച പൊലീസുദ്യോഗസ്ഥനായി എത്തുന്ന ജോജുവിന്​ ചിത്രത്തിൽ നൽകുന്ന ടാഗ്​​ൈലൻ ‘മാൻ വിത്​ സ്​കാർ’ എന്നാണ്​. വ്യത്യസ്​തമായ ഒരു കുറ്റാന്വേഷണവുമായാണ്​ ചിത്രമെത്തുന്നത്​.

Full View
Tags:    
News Summary - Joseph Movie Video Song-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT