Posted On
date_range Updated On
date_range സിദ് ശ്രീരാം ആദ്യമായി മലയാളത്തിൽ; ഇഷ്ഖിലെ പ്രണയം തുളുമ്പുന്ന പാട്ട്
തമിഴിലും തെലുങ്കിലും ശ്രദ്ദേയ ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയഗായകനായി മാറിയ സിദ് ശ്രീരാം ആദ്യമായി മല യാള സിനിമയിൽ. അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാകുന്ന ഇഷ്ഖിലാണ് സിദ് ശ്രീരാം ആദ്യമായി മ ലയാള ഗാനമാലപിക്കുന്നത്. ആൻ ശീതളാണ് ചിത്രത്തിലെ നായിക.
ജേക്സ് ബിജോയ് സംഗീതം നൽകിയ മനോഹരമായ ഗാനത്തിന് വരികളെഴുതിയത് ജോ പോളാണ്. സിദ് ശ്രീരാമിനൊപ്പം നേഹാ എസ്. നായരും ഗാനമാലപിച്ചിരിക്കുന്നു.
രതീഷ് രവിയാണ് ഇഷ്ഖിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇ ഫോർ എൻറർടൈൻമെൻറ്സിൻെറ ബാനറിൽ മുകേഷ് ആർ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. അൻസാർ ഷാ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.