പ്രേക്ഷകർക്കായ്​ പൂമരത്തിലെ മറ്റൊരു ഹൃദ്യഗാനം കൂടി 

ക​േലാത്സവത്തി​​​െൻറ ആവേശവും നിറപ്പകിട്ടും പകർന്ന്​ പ്രേക്ഷക ഹൃദയം കീഴടക്കുന്ന പൂമരത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ട്​ അണിയറക്കാർ. ഇറങ്ങിയ പാട്ടുകളെല്ലാം ഹിറ്റായി മാറിയതോടെ പൂമരത്തി​​​െൻറ റിലീസിന്​ കാലങ്ങളായി കാത്തിരുന്നവർക്ക്​ ചിത്രം നൽകിയത്​ ഹൃദയഹാരിയായ നിരവധി കവിതകളും പാട്ടുകളുമായിരുന്നു. 

Full View

കാർത്തിക്​ ആലപിക്കുന്ന ‘ഇനി ഒരു കാലത്തെ’ എന്ന മനോഹര കവിതയാണ്​ യൂട്യൂബിൽ തരംഗമാകുന്നത്​. അജീഷ്​ ദാസ​​​െൻറതാണ്​ വരികൾ. ലീലാ എൽ ഗിരിക്കുട്ട​നാണ്​ സംഗീതം. എബ്രിഡ്​ ഷൈൻ​ സംവിധാനം ചെയ്യുന്ന ചിത്രത്തി​​​െൻറ നിർമാണം ഡോ. പോൾ വർഗീസാണ്​. 

കാളിദാസ്​ ജയറാം നായകനായ ചിത്രത്തിൽ മഹാരാജാസിലെ വിദ്യാർഥികളടക്കം നിരവധി പുതുമുഖങ്ങൾ​ വേഷമിട്ടിരിക്കുന്നു​. മികച്ച പ്രതികരണവുമായി തിയറ്ററുകൾ നിറയ്​ക്കുന്ന പൂമരം സമീപ കാലത്തിറങ്ങിയ പല ക്യാമ്പസ്​ സിനിമളിൽ നിന്നും വേറിട്ട്​ നിൽകുന്നു​. പൂർണ്ണമായും കലോത്സവം പ്രമേയമാകുന്ന ആദ്യ ചിത്രമാണ്​ പൂമരം.

Tags:    
News Summary - Ini Oru Kaalathe Poomaram Kalidas Jayaram-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT