ഇളയരാജക്ക്​ വയലിനിൽ മറുപടി നൽകി ഗോവിന്ദ്​ വസന്ത

96 എന്ന വിജയ്​ സേതുപതി-തൃഷ ചിത്രത്തിൽ തൻെറ പാട്ട്​ ഉപയോഗിച്ചതിനെ വിമർശിച്ച ഇളയരാജക്ക്​ മറുപടിയുമായി സംഗീത സംവിധായകൻ ഗോവിന്ദ്​ വസന്ത. ഇളയരാജ സംഗീതം നിർവഹിച്ച മമ്മൂട്ടി-രജനികാന്ത്​ ചിത്രം ദളപതയിലെ യമുനൈ ആട്രിലെ എന്ന ഗാനവും അവതാരത്തിലെ തെണ്ട്രൽ വന്ത്​ തീണ്ടു​േമ്പാത്​ എന്ന ഗാനവുമാണ്​ ചിത്രത്തിൽ ചില സന്ദർഭങ്ങളിൽ ഉപയോഗിച്ചത്​.

സുന്ദരി കണ്ണാൽ ഒരു സെയ്​തി എന്ന ദളപതിയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്ന്​ വയലിനിൽ അതിമനോഹരമായി വായിച്ചാണ്​ ഗോവിന്ദ്​ ഇളയരാജക്ക്​ മറുപടി നൽകിയത്​. എല്ലായ്​പ്പോഴും ആരാധകൻ, എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ്​ അദ്ദേഹം വിഡിയോ പോസ്റ്റ്​ ചെയ്​തത്​.

ഒരു കാലത്തെ പ്രതിനിധീകരിക്കാൻ ആ കാലത്തെ പാട്ടുകളെ ആശ്രയിക്കുന്നതിന്​ പകരം അങ്ങനെ തോന്നിക്കുന്ന പുതിയ പാട്ടുകൾ ഉണ്ടാക്കണമെന്നായിരുന്നു ഇളയരാജ പറഞ്ഞത്​. പുതിയ സംഗീത സംവിധായകരെ ഉന്നംവെച്ചായിരുന്നു രാജയുടെ വിമർശനം.

സി. പ്രേംകുമാർ സംവിധാനം ചെയ്​ത 96ലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റുകളായിരുന്നു. ഗോവിന്ദും ചിന്മയിയും പ്രദീപ്​ കുമാറും ചേർന്ന്​ ആലപിച്ച ഗാനങ്ങൾ പലരുടേയും പ്ലേലിസ്റ്റുകളിൽ ഇപ്പോഴും തുടരുകയാണ്​.

Full View
Tags:    
News Summary - govind vasantha ilayaraja-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT