ദ്രുപത്​ ഗായകൻ  ഉസ്​താദ്​ സഇൗദുദ്ദീൻ ദാഗർ അന്തരിച്ചു

പു​ണെ: വി​ഖ്യാ​ത ദ്രു​പ​ത്​ ഗാ​യ​ക​ൻ ഉ​സ്​​താ​ദ്​ സ​ഇൗ​ദു​ദ്ദീ​ൻ ദാ​ഗ​ർ അ​ന്ത​രി​ച്ചു. 78 വ​യ​സ്സാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​ത്രി പു​ണെ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ റി​ഹ​ന്ന​യും മ​ക്ക​ളും ദ്രു​പ​ത്​ ഗാ​യ​ക​രു​മാ​യ ന​ഫീ​സു​ദ്ദീ​ൻ, അ​നീ​സു​ദ്ദീ​ൻ എ​ന്നി​വ​രും അ​രി​കി​ലു​ണ്ടാ​യി​രു​ന്നു. സം​സ്​​കാ​രം ജ​യ്​​പൂ​രി​ൽ ന​ട​ക്കും.

സം​ഗീ​ത​ലോ​ക​ത്ത്​ ‘സ​യീ​ദ്​ ഭാ​യ്​’ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന സ​ഇൗ​ദു​ദ്ദീ​ൻ 1939 ഏ​പ്രി​ൽ 20ന്​ ​രാ​ജ​സ്​​ഥാ​നി​ലെ ആ​ൾ​വാ​റി​ലാ​ണ്​ ജ​നി​ച്ച​ത്. ആ​റാം വ​യ​സ്സി​ലാ​ണ്​ സം​ഗീ​ത​പ​ഠ​നം ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഗു​രു പി​താ​വ്​ ഉ​സ്​​താ​ദ്​ ഹു​സൈ​നു​ദ്ദീ​ൻ ഖാ​ൻ ദാ​ഗ​റാ​യി​രു​ന്നു. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ പാ​ടി പ്ര​ശ​സ്​​തി നേ​ടി. 1985ൽ ​പു​െ​ണ​യി​ലേ​ക്ക്​ താ​മ​സം മാ​റ്റി.  

Tags:    
News Summary - Eminent Dhrupad singer Ustad Sayeeduddin Dagar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT