രജനിയെ പ്രകീർത്തിച്ച്​ ’ചുമ്മ കിഴി’; ഏറ്റെടുത്ത്​ ആരാധകർ

ചെന്നൈ: സിനിമയെ വെല്ലുന്ന സൂപ്പർ താരം രജനികാന്തിൻെറ ജീവിതത്തിലെ നേട്ടങ്ങൾ പ്രകീർത്തിച്ച്​ ഇറങ്ങിയ ‘ദർബാർ’ സ ിനിമയിലെ ആദ്യ ഗാനം ഏറ്റെടുത്ത്​ ആരാധകർ. രജനിയെ നായകനാക്കി എ.ആർ. മുരുഗദോസ്​ സംവിധാനം ചെയ്യുന്ന ‘ദർബാറി​’െല ‘ചു മ്മ കിഴി’ ഗാനമാണ്​ വൈറലായത്​. എസ്​.പി. ബാലസുബ്രഹ്​മണ്യത്തിൻെറ മാസ്​മരിക ശബ്​ദത്തിലിറങ്ങിയ ഗാനത്തിൽ രജനിയുടെ പേര്​ മുതൽ കറുപ്പ്​ നിറം വരെ രചയിതാവ്​ വിവേക്​ വിഷയമാക്കിയിട്ടുണ്ട്​. അനിരുദ്ധ്​ രവിചന്ദർ ആണ്​ സംഗീതം നിർവഹിച്ചിരിക്കുന്നത്​.

എസ്​.പി. ബാലസുബ്രഹ്​മണ്യം മുമ്പ്​ രജനി ചിത്രങ്ങൾക്കുവേണ്ടി പാടിയ അവതരണ ഗാനങ്ങളെല്ലാം സൂപർ ഹിറ്റുകളാണ്​. ആ ശ്രേണിയിലാണ്​ ‘ചുമ്മ കിഴി’ ഇടംപിടിച്ചിരിക്കുന്നത്​. ഇത്​ തുടർച്ചയായ രണ്ടാം തവണയാണ്​ അനിരുദ്ധ്​ രജനി ചിത്രത്തിന്​ സംഗീതമൊരുക്കുന്നത്​. ഇവരുടെ ആദ്യ കൂട്ടുകെട്ടായ ‘പേട്ട’യി​െല ഗാനങ്ങൾ ഹിറ്റ്​ ചാർട്ടിൽ ഇടംപിടിച്ചിരുന്നു. നയൻതാര നായികയായ ‘ദർബാർ’ അടുത്ത വർഷം പൊങ്കലിനാണ്​ റിലീസ്​ ചെയ്യുക. കാൽ നൂറ്റാണ്ടിന്​ ശേഷം രജനി പൊലീസ്​ വേഷമണിയുന്നു എന്നതാണ്​ ചിത്രത്തിൻെറ പ്രത്യേകത. 1992ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ ആണ്​ രജനി അവസാനമായി പൊലീസ്​ വേഷത്തിലെത്തിയ സിനിമ. സൂപർ താരത്തിൻെറ 167ാം സിനിമക്കായുള്ള കാത്തിരിപ്പിലാണ്​ ആരാധകർ.

Full View
Tags:    
News Summary - Darbar song Chumma Kizhi: Another crackling opening track for Rajinikanth--Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT