‘ഒറ്റയ്ക്കിരിക്കാതെ പോംവഴി വേറില്ല’-ലോക്ഡൗൺ കാലത്ത് ശ്രദ്ധേയമായി ഹരി പി. നായരുടെ കവിത
കോവിഡ് കാലത്ത് വീടുകളിലേക്ക് ഒതുങ്ങുേമ്പാൾ ഗൃഹാതുരത്വത്തിന് പുതിയ മാനം പങ്കുവെച്ച് ഒരു സംഗീ താവിഷ്കാരം. ലോക്ഡൗൺ കാലത്ത് നാം നടത്തേണ്ട പ്രതിരോധ നീക്കങ്ങളും സജീവമായിരുന്ന നാടിെൻറ നിശ്ചലമായ ഇന്ന ത്തെ അവസ്ഥയുമെല്ലാം വരച്ചുകാട്ടി പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി. നായർ രചിച്ച ‘ഗൃഹാതുരത്വം’ എന്ന കവിതയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ഒത്തുചേർന്നീ ആധി ആകെ അകറ്റീടാൻ, ഒറ്റയ്ക്കിരിക്കാതെ പോംവഴി വേറില്ല’എന ്ന സന്ദേശമാണ് ഹൃദ്യമായ കവിതയിലൂടെ ഹരി മുന്നോട്ടുവെക്കുന്നത്.
‘ലോകത്തിലാകെ പകർന്നൊരീ രോഗാണു,
വ്യാപനം വ്യാധി തന്നീടാതെ പോകില്ല,
ശോകത്തിലാണ്ട ഭൂഖണ്ഡങ്ങളിൽ കണ്ട,
ദോഷത്തിനൗഷധം കിട്ടാതെ പറ്റില്ല
മർത്യൻ പ്രകൃതിയെ പാടെ മറന്നിട്ട്
മത്സരിച്ചോടുന്നതെന്തിെനന്നറിയില്ല
മാറാമഹാമാരി മണ്ണിൽ വിതച്ചിട്ട്
‘കൈ കഴുകൽ’ കൊണ്ടു മാത്രം ഗുണമാകില്ല
തൊട്ടും പിടിച്ചും നാം സ്വാർഥം മുേന്നറിയാൽ
ഒട്ടും തൊടാത്ത നാൾ അത്ര ദൂരത്തല്ല’ എന്ന് ദൃശ്യാവിഷ്കാരത്തിെൻറ പിന്തുണയോടെ ഹരി ഓർമിപ്പിക്കുന്നു. ‘ആതുരകാലത്തെ ഗൃഹവാസം പുതിയ തിരിച്ചറിവുകളേകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കവിത പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗാനഗന്ധർവൻ, പഞ്ചവർണത്തത്ത തുടങ്ങിയ സിനിമകൾക്ക് ഹരി പി. നായർ തിരക്കഥ രചിച്ചിട്ടുണ്ട്. സംഗീതം നൽകി ആലപിച്ചിരിക്കുന്നത് കണ്ണൻ ജി. നാഥാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.