‘കടലാസ് ചോദിച്ച് വന്നത് ഇങ്ങളാ... ഒന്ന് പോയിനെടാ അവിടുന്ന്...’ -VIDEO

സ്വാതന്ത്ര്യത്തിനായി പടപൊരുതിയ പൂർവികരുടെ പോരാട്ട ചരിത്രം ഓർമിപ്പിച്ച്, പൗരത്വ നിയമത്തിനെതിരെ ഒരു പടപ്പാട ്ട്. സന്ദീപ് പി സംവിധാനം ചെയ്ത 'സിറ്റിസൺ നമ്പർ 21' ആണ് ജനിച്ച മണ്ണിൽ പൗരത്വം തെളിയാക്കാൻ ആജ്ഞാപിക്കുന്നവർക്ക് നേ രെ മുഖമടച്ചുള്ള അടിയാകുന്നത്.

സ്വാതന്ത്ര്യത്തിന്‍റെ പോരാട്ട നാളുകൾ ഓർത്തെടുക്കുന്ന മുസ്ലിം സ്ത്രീയുടെ ചരിത്ര വിവരണമായാണ് 'സിറ്റിസൺ നമ്പർ 21'. പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും പീരങ്കിക്ക് മുന്നിൽ തോൽക്കാത്തവരെയാണോ നിങ്ങൾ ഓലപ്പാമ്പുകാട്ടി പേടിപ്പിക്കുന്നതെന്ന് കടലാസ് ആവശ്യപ്പെട്ട് എത്തുന്നവരോട് ഇവർ ചോദിക്കുന്നു.

പടപ്പാട്ടുപാടി പോരടിച്ച് സ്വാതന്ത്ര്യം നേടിയ നാട്ടിൽ ആരൊക്കെ ജീവിക്കണമെന്ന് നിശ്ചയിക്കാൻ ആരും വരണ്ട. ഇന്നാട്ടിൽ ജനിച്ചിട്ടുണ്ടെങ്കിൽ ഇന്നാട്ടിൽ തന്നെ ജീവിക്കുമെന്ന് അടിവരയിട്ട് പറഞ്ഞാണ് 'സിറ്റിസൺ നമ്പർ 21' പൂർത്തിയാവുന്നത്.

ബോധി സൈലന്‍റ് സ്കേപ്പിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ് റിലീസ് ചെയ്തത്. സരസ ബാലുശേരി, ഹാരിസ് സലീം തുടങ്ങിയവരാണ് അഭിനേതാക്കൾ. ഹം ഭി പ്രൊഡക്ഷൻ ഹൗസ് ആണ് നിർമാണം. സന്ദീപ്, ഹാരിസ് സലീം, നിസാം പാരി എന്നിവരുടെ വരികൾക്ക് വിത്രീകെ ആണ് സംഗീതം നൽകിയത്.

Full View
Tags:    
News Summary - citizen number 21 video song release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.