​​​'ആരോരുമാവാത്ത കാലത്ത്​' ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ഗാനമെത്തി

കലാഭവൻ മണിയുടെ ജീവിതം ആസ്​പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനമെത്തി. കലാഭവൻ മണി തന്നെ ആലപിച്ച്​ തരംഗമായ ആരോരുമാവാത്ത കാലത്ത്​ എന്ന പാട്ടി​​െൻറ റീമിക്​സാണ്​ ചിത്രത്തി​​െൻറ അണിയറ പ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്​. സ്​റ്റേജ്​ ഷോകളിലുടെ ശ്രദ്ധേയനായ രാജാമണിയാണ്​ ചിത്രത്തിൽ കലാഭവൻ മണിയുടെ വേഷം അവതരിപ്പിക്കുന്നത്​.

Full View

സലിംകുമാർ, ജനാർദനൻ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ധർമ്മജൻ, ടിനി ടോം, കൊച്ചുപ്രേമൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണ്​ ചാലക്കുടിക്കാരൻ ചങ്ങാതി. വിനയൻ സംവിധാനം ചെയ്യുന്ന സിനിമക്ക്​ ഉമ്മർ കാരിക്കാടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്​. ഹരിനാരായണ​​െൻറ വരികൾക്ക്​ ബിജിപാൽ ഇൗണം പകരുന്നു.

Tags:    
News Summary - Chalakudikkaran changathi movie song-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT