ചെന്നൈ: പൊതുവേദിയിൽ നിഖാബ് ധരിച്ചെത്തിയതിന് മകളെ വിമർശിച്ചവർക്കുള്ള മറുപടി ആവർത്തിച്ച് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. ഹലോ മാഗസിന് വേണ്ടി തൻെറ മക്കൾ പോസ് ചെയ്ത ഫോട്ടോ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ ഫാഷൻ വസ്ത്രം ധരിച്ച് തന്നെയാണ് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഖദീജ കറുപ്പും സ്വർണ നിറവും ചേർന്ന നിഖാബ് ആണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി.
കഴിഞ്ഞ ദിവസം സ്ലം ഡോഗ് മില്യനയറുടെ പത്താം വാർഷിക ആഘോഷച്ചടങ്ങിൽ ഖദീജ നിഖാബ് ധരിച്ചെത്തിയത് ചിലർ വിവാദമാക്കിയിരുന്നു. മകളെ ‘അപരിഷ്കൃത’ വേഷം ധരിക്കാൻ നിർബന്ധിക്കുന്നത് റഹ്മാനാണെന്നായിരുന്നു ചിലർ ആക്ഷേപിച്ചത്. എന്നാൽ മകളുടെ വേഷം അവളുടെ തെരഞ്ഞെടുപ്പാണെന്ന് ചൂണ്ടിക്കാട്ടി റഹ്മാൻ തന്നെ രംഗത്തെത്തി. ഖദീജയും സഹോദരി റഹീമയും ഉമ്മ സൈറയും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയോടൊപ്പം നിൽക്കുന്ന ചിത്രം ‘ഫ്രീഡം ടു ചൂസ്’ ഹാഷ്ടാഗോടെ റഹ്മാൻ ട്വിറ്ററിലിട്ടിരുന്നു. ചിത്രത്തിൽ ഖദീജയൊഴികെ ആരും നിഖാബ് ധരിച്ചിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ലം ഡോഗ് മില്യനയറുടെ പത്താം വാർഷികാഘോഷം നടന്നത്. പരിപാടിയിൽ പിതാവുമായി ഖദീജ നടത്തിയ സംഭാഷണം ശ്രദ്ധേയമായിരുന്നു. ഒാസ്കർ ജേതാവായ ശേഷവും പിതാവിെൻറ വിനയത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് പറഞ്ഞ ഖദീജ, അദ്ദേഹം മക്കൾക്ക് പകർന്നുതന്ന മൂല്യങ്ങളെപ്പറ്റി പറഞ്ഞ് വികാരഭരിതയായി.
The precious ladies of my family Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose pic.twitter.com/H2DZePYOtA
— A.R.Rahman (@arrahman) February 6, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.