????? ??? ????????????????? ??????

ശിവഗംഗക്ക്​ സിനിമയിൽ പാടാൻ അവസരം-Video

ഒാണാഘോഷക്കാരുടെ നിർബന്ധത്തിന്​ വഴങ്ങി വഴിയോരത്ത്​ നിന്ന്​ പാടിയ ശിവഗംഗയാണ്​ ഇപ്പോൾ നാട്ടിലെ താരം. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ശിവഗംഗയുടെ പാട്ട്​ ലക്ഷങ്ങളാണ്​ കേട്ടത്​. ആയിരങ്ങൾ ഇത്​ ഷെയർ ചെയ്​തതോടെ ഒറ്റ ദിവസം കൊണ്ട്​ ശിവഗംഗ പ്രശസ്​തിയുടെ കൊടുമുടി കയറി​. സ്വരമാധുരി ഇഷ്​ടപ്പെട്ട നടൻ ജയസൂര്യ ത​​​​​​െൻറ സിനിമയിൽ പാടാനും അഭിനയിക്കാനുമുള്ള അവസരം ഇൗ കൊച്ചുമിടുക്കിക്ക്​ നൽകിയിരിക്കുകയാണ്​. കായംകുളം കാക്കനാട്​ നടക്കാവ്​ ചെമ്പകപ്പള്ളിയിൽ രാജ​​​​​​െൻറയും ആശയുടെയും മകളായ ശിവഗംഗ​ (11) കായംകുള​ം സ​​​​​െൻറ്​ ജോൺസ്​ സ്​കൂളിലെ ആറാം ക്ലാസ്​ വിദ്യാർഥിനിയാണ്​. അമ്മയുടെ വീടായ പെരിങ്ങാല ദേശത്തിനകം ആദിക്കാട്ട്​ വീട്ടിലാണ്​ താമസം. രാജൻ അബൂദബിയിലാണ്​. 

Full View

തിരുവോണ ദിവസം പിതാവി​​​​​​െൻറ ബന്ധുക്കളെ കാണാൻ  നടക്കാവിൽ പോയി തിരികെ വരു​േമ്പാഴാണ്​ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്​. വഴിയോരത്ത്​ ഒാണാ​േഘാഷം നടത്തിയിരുന്ന ചെറുപ്പക്കാർക്ക്​ ഇൗ പാട്ടുകാരിയെ അറിയാമായിരുന്നു. ഇവരുടെ നിർബന്ധത്തിന്​ വഴങ്ങി റോഡരികിലെ മതി​ലിനോട്​ ചേർന്നുനിന്ന്​ കരോ​െക്ക സംഗീതത്തി​​​​​​െൻറ അകമ്പടിയോടെ മൂന്ന്​ പാട്ടുകൾ പാടി. യുവാക്കളിലൊരാൾ ഇത്​ ഫേസ്​ബുക്കിൽ ലൈവായി നൽകി. മിനിറ്റുകൾക്കകം വിഡിയോ ലോകമെങ്ങും പ്രചരിച്ചു.

Full View

പ്രാദേശിക ചാനലും ഇത്​ വാർത്തയാക്കി. ഇവരുടെ ഫേസ്​ ബുക്ക്​ പേജും ലക്ഷങ്ങളാണ്​ സന്ദർശിച്ചത്. ഇങ്ങനെയാണ്​ നടൻ ജയസൂര്യയുടെ ശ്രദ്ധയിൽ എത്തുന്നത്​. കുട്ടിയെ കുറിച്ചുള്ള വിവരം തേടി അദ്ദേഹം ഫേസ്​ബുക്ക്​ പേജിൽ കുറിപ്പിട്ടു​. ജയസൂര്യയെ സന്ദർശിച്ച ശിവക്ക്​ മികച്ച അവസരങ്ങളാണ്​ അദ്ദേഹം വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. അദ്ദേഹം നായകനാകുന്ന ‘ഗാബ്രി’ സിനിമയിൽ  പാടാനും അഭിനയിക്കാനുമുള്ള അവസരമാണ്​ ഒരുക്കുന്നത്​. ഒത്തിരി ആൽബങ്ങളിൽ പാടാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്​..

മുതുകുളം ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ സോമലതയുടെ ശിഷ്യയായിട്ടാണ്​ പാട്ട്​ പഠിച്ചത്​. പ്രാരാബ്​ദങ്ങളാണ്​  ശിവഗംഗയുടെ അവസരങ്ങൾ ഇല്ലാതായതിന്​ കാരണമെന്ന്​ ബന്ധുക്കൾ പറഞ്ഞു. രാജൻ ഗൾഫിൽ പോയെങ്കിലും  ​െമച്ചമൊന്നുമുണ്ടായില്ല. ആശ സ്വകാര്യ സ്​ഥാപനത്തിൽ സെയിൽസ്​ഗേളായി ജോലി ചെയ്​താണ്​ വീട്ടിലെ കാര്യങ്ങൾ നടത്തുന്നത്​. അടച്ചുറപ്പില്ലാത്ത വീട്ടിലാണ്​ രോഗിയായ പിതാവിനൊപ്പം ആശയും മകളും താമസിക്കുന്നത്​. മകളുടെ സ്വരമാധുരിയിലൂടെ തങ്ങളുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരമാകുമെന്നാണ്​ കുടുംബത്തി​​​​​​െൻറ പ്രതീക്ഷ. 

Tags:    
News Summary - Actor Jayasurya tracks girl whose song viral on Facebook- music, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT